Skip to main content

കീം -2024; യോഗ്യതാ പരീക്ഷയുടെ മാർക്കുകൾ സമർപ്പിക്കണം

        എൻജിനിയറിങ് പ്രവേശന പരീക്ഷ 2024 എഴുതിയ വിദ്യാർഥികൾ യോഗ്യതാ പരീക്ഷയുടെ (പ്ലസ് ടു/തത്തുല്യം) രണ്ടാം വർഷത്തിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾക്ക് ലഭിച്ച മാർക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റായ www.cee.kerala.gov.in ലൂടെ സമർപ്പിക്കണമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണർ അറിയിച്ചുമാർക്ക് ഓൺലൈനായി സമർപ്പിക്കുന്നതിന് ജൂൺ 30 വൈകിട്ട് മൂന്ന് വരെ വെബ്സൈറ്റിൽ സൗകര്യം ലഭ്യമാകും. വെബ്സൈറ്റ് വഴി യഥാസമയം യോഗ്യതാ പരീക്ഷയുടെ മാർക്കുകൾ സമർപ്പിക്കാത്ത വിദ്യാർഥികളെ 2024 ലെ എൻജിനിയറിങ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതല്ല. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471-2525300.

പി.എൻ.എക്സ്. 2586/2024

date