Skip to main content

പ്രോഗ്രാമർമാരെ നിയമിക്കുന്നു

ധനകാര്യ വകുപ്പിലെ ഇ-ഗവേർണൻസ് സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു താത്കാലികമായി കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് പ്രോഗ്രാമറെ നിയമിക്കുന്നു. സാങ്കേതിക പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം പ്രിൻസിപ്പൽ സെക്രട്ടറി, ധനകാര്യ (ഐ.ടി.ഐ സോഫ്റ്റ്‌വെയർ) വിഭാഗം, വന്ദനം, ഉപ്പളം റോഡ്, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷ നൽകണം. അപേക്ഷകൾ ജൂലൈ 20 നകം ലഭിക്കണം. ബി.ഇ/ ബി.ടെക്, എം.സി.എ അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ ഐ.ടി/ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എം.എസ്‌സി ആണ് യോഗ്യത. കുറഞ്ഞത് മൂന്ന് വർഷത്തെ സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് പ്രവൃത്തിപരിചയം വേണം. പ്രതിമാസം 40000 – 50000 രൂപ വേതനം.

പി.എൻ.എക്സ്. 2589/2024

date