Post Category
ഡെവലപ്മെന്റ് തെറാപ്പിസ്റ്റ്
തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ 29535 രൂപ മാസ വേതനത്തിന് ഡെവലപ്മെന്റ് തെറാപ്പിസ്റ്റിന്റെ ഒരു താത്കാലിക ഒഴിവുണ്ട്. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ, ബയോഡാറ്റ, എന്നിവയുമായി ജൂലൈ 11ന് രാവിലെ 11 ന് സി.ഡി.സിയിൽ വാക് ഇൻ ഇന്റർവ്യൂവിനെത്തണം. വിശദ വിവരങ്ങൾക്ക് : www.cdckerala.org, 0471 – 2553540.
പി.എൻ.എക്സ്. 2590/2024
date
- Log in to post comments