Post Category
ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ
സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡൽപോളിടെക്നിക് കോളേജിൽ ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷത്തിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. അഡ്മിഷന് താത്പര്യമുള്ള പ്ലസ്ടു സയൻസ്/ വി.എച്ച്.എസ്.ഇ/ ഐ.ടി.ഐ/ കെ.ജി.സി.ഇ പാസായ വിദ്യാർഥികൾ ജൂലൈ അഞ്ച് മുതൽ ഒമ്പത് വരെയുള്ള തീയതികളിൽ കോളജിൽ എത്തണം. ബയോമെഡിക്കൽ എൻജിനിയറിങ്, കമ്പ്യൂട്ടർ എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് എന്നീ ഡിപ്ലോമ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. എസ്.സി/ എസ്.ടി/ ഒ.ഇ.സി/ ഒ.ബി.സി (എച്ച്) വിദ്യാർഥികൾക്ക് ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04862297617, 8547005084, 94460 73146.
പി.എൻ.എക്സ്. 2600/2024
date
- Log in to post comments