Skip to main content

ജവഹര്‍ ബാലഭവനില്‍ പ്രവേശനം

ജവഹര്‍ ബാലഭവനില്‍ ജൂണ്‍ മുതല്‍ ആരംഭിച്ച പുതിയ ബാച്ചുകളിലേക്ക് പ്രവേശനം തുടരുന്നു. ചിത്രകല, ശില്‍പകല, സംഗീതം, മാജിക്, വയലിന്‍, മൃദംഗം, തയ്യല്‍/ചിത്രത്തുന്നല്‍, കുങ്ഫു, നൃത്തം, നാടകം, ഗിറ്റാര്‍, തബല, ക്രാഫ്റ്റ്, ജൂഡോ, കമ്പ്യൂട്ടര്‍ എന്നീ വിഷയങ്ങളിലാണ് പ്രവേശനം. മുതിര്‍ന്നവര്‍ക്കും പഠനസൗകര്യം ഉണ്ടായിരിക്കും. വിദ്യാര്‍ഥികള്‍ക്ക് ചൊവ്വ മുതല്‍ വെള്ളി വരെ വൈകിട്ട് നാല് മുതല്‍ ആറുവരെ, ശനി, ഞായര്‍- രാവിലെ 10 മുതല്‍ ഒന്നുവരെ. മുതിര്‍ന്നവര്‍ക്ക് ചൊവ്വ മുതല്‍ വെള്ളി വരെ ഉച്ചയ്ക്ക് രണ്ടുമുതല്‍ നാലുവരെ. തിങ്കള്‍ അവധി. ഫോണ്‍: 0487 2332909.

date