Skip to main content

ജില്ലാ പഞ്ചായത്ത്‌ റിസോഴ്സ് സെന്റർ ഉദ്ഘാടനം ചെയ്തു

 

 

ജില്ലാ പഞ്ചായത്ത്‌ റിസോഴ്സ് സെന്റർ കണ്ണൂർ ബി എസ് എൻ എൽ ഭവനിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.

 

 

രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാന്‍ (ആർ ജി എസ് എ ) പദ്ധതിയിൽ സംസ്ഥാന പരിശീലന സ്ഥാപനമായ കിലയുടെ കീഴിലാണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.

 

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പദ്ധതികളുടെയും പരിപാടികളുടെയും ജില്ലാ തല പരിശീലനങ്ങൾ ഈ കേന്ദ്രം വഴിയാണ് നടപ്പിലാക്കുന്നത്.                     

 

   ബ്ലോക്ക്‌ പഞ്ചായത്ത്‌ അസ്സോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എം കൃഷ്ണൻ അധ്യക്ഷത വഹിച്ചു.കില ഡയറക്ടർ ജനറൽ ജോയ് ഇളമൺ മുഖ്യാതിഥി ആയിരുന്നു. ജില്ലാ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  അഡ്വ കെ കെ രത്നകുമാരി, എടക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട് പി കെ പ്രമീള, നാറാത്ത്  ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട് കെ രമേശൻ, ജില്ലാ പ്ലാനിങ് ഓഫീസർ നെനോജ് മേപ്പടിയത്ത്,  കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ ഡോ: എം സുർജിത്, ബി എസ് എൻ എൽ  ജനറൽ മാനേജർ യു കെ രാജേഷ്, കിലാ ജില്ലാ ഫെസിലിറ്റേറ്റർ പി വി രത്നാകരൻ,ആർ ജി എസ് എ ജില്ലാ കോർഡിനേറ്റർ കെ ശ്രുതി എന്നിവർ സംസാരിച്ചു.                         

 

date