Skip to main content

ബാച്‌ലർ ഓഫ് ഡിസൈൻ : രണ്ടാംഘട്ട അലോട്ട്മെന്റ്

കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി കേരള, ബാച്‌ലർ ഓഫ് ഡിസൈൻ (ഫാഷൻ ഡിസൈൻ)   2024-25  കോഴ്‌സിലേക്ക്   എൻട്രൻസ് പരീക്ഷ യോഗ്യത നേടിയവരുടെ രണ്ടാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു.  അലോട്ട്‌മെന്റ് ലഭിച്ചവർ ഓൺലൈൻ ആയി ജുലൈ രണ്ടിനകം നിർദിഷ്ട ടോക്കൺ ഫീസ് ഒടുക്കണം. ടോക്കൺ ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടും. അലോട്ട്‌മെന്റ് വിവരങ്ങൾ www.lbscentre.kerala.gov.in മുഖേന ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് 9447710275 എന്ന നമ്പറിലും അപേക്ഷ സമർപ്പിക്കൽ സംബന്ധിച്ചു സംശയങ്ങൾക്ക് 0471-2560327 എന്ന നമ്പറിലും ബന്ധപ്പെടുക.

പി.എൻ.എക്സ്. 2601/2024

date