Skip to main content

പരീക്ഷകളെ സംബന്ധിച്ചുള്ള ആശങ്ക; മാനസിക ബുദ്ധിമുട്ട് പരിഹരിക്കാൻ വിളിക്കാം ടെലി മനസിലേക്ക്

 

നീറ്റ്, നെറ്റ്, മറ്റ് മത്സര പരീക്ഷകൾ എന്നിവ വിദ്യാർഥികൾക്ക് ഉണ്ടാക്കിയേക്കാവുന്ന നിരാശയും മറ്റ് മാനസിക ബുദ്ധിമുട്ടുകളും പരിഹരിക്കുന്നതിനായി 'ടെലി മനസ്' സേവനങ്ങൾ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 14416 എന്ന ടോൾ ഫ്രീ നമ്പരിൽ വിളിച്ചാൽ ടെലി കൗൺസിലിംഗും ആവശ്യമായ മറ്റ് മാനസികാരോഗ്യ സേവനങ്ങളും ലഭ്യമാകുന്നതാണ്. ടെലി മനസ് സേവനങ്ങൾ 24 മണിക്കൂറൂം ലഭ്യമാണ്. കൂടാതെ മാനസികാരോഗ്യ പരിപാടി വഴി എല്ലാ ജില്ലകളിലും ആവശ്യമെങ്കിൽ നേരിട്ടുളള സേവനങ്ങൾ നൽകുന്നതിനുള്ള സംവിധാനവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നിയമസഭയിലും ഇക്കാര്യം പറഞ്ഞിരുന്നു.

പി.എൻ.എക്സ്. 2602/2024

date