Skip to main content

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ജി.എസ്.ടി കോഴ്സ്: ജൂലൈ ആറു വരെ അപേക്ഷിക്കാം

        കേരള സർക്കാർ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ജി.എസ്.ടി കോഴ്സിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ ആറു വരെ നീട്ടി. അംഗീകൃത സർവകലാശാല ബിരുദമാണ് യോഗ്യത. നികുതി പ്രാക്ടീഷണർമാർ, അക്കൗണ്ടന്റുമാർ, നിയമവിദഗ്ദ്ധർ, വിദ്യാർഥികൾ, അധ്യാപകർ, ഉദ്യോഗസ്ഥർ എന്നിവർക്ക് അപേക്ഷിക്കാം. കോഴ്സിന്റെ സിലബസ്, ഫീസ് തുടങ്ങിയ വിവരങ്ങൾ www.gift.res.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471 2596980, 9746972011, 9349727106, 9995446032

പി.എൻ.എക്സ്. 2603/2024

date