Skip to main content

ജനറല്‍ ആശുപത്രിയില്‍ സൗജന്യ തിമിര ശസ്ത്രക്രിയ

ആലപ്പുഴ: ജനറല്‍ ആശുപത്രിയില്‍ സൗജന്യമായി തിമിര ശസ്ത്രക്രിയ ചെയ്യുന്നു. ദേശീയ അന്ധതാ നിവാരണ നിയന്തണ പരിപാടിയുടെ ഭാഗമായി നയനപഥം എന്ന പേരില്‍ സഞ്ചരിക്കുന്ന നേത്രരോഗ വിഭാഗം കാഴ്ചപരിമിതരെ കണ്ടെത്തിയാണ് സൗജന്യ ചികിത്സ നല്‍കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഇതിനായി ക്യാമ്പ് സംഘടിപ്പിക്കും. ക്യാമ്പില്‍ തിമിരം കണ്ടെത്തിയവര്‍ക്കുള്ള ശസ്ത്രക്രിയ വെള്ളിയാഴ്ചകളില്‍ ആശുപത്രിയില്‍ വെച്ചാണ് നടത്തുന്നത്. ജനറല്‍ ആശുപത്രിയില്‍ ഒക്ടോബര്‍ മുതല്‍ 514 തിമിര സര്‍ജറികള്‍ നടത്തിയിട്ടുണ്ട്.

 

date