Skip to main content

ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് തുക അനുവദിച്ചു

ജില്ലയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്‌ വില്ലേജ്‌ ഓഫീസര്‍മാര്‍ക്ക്‌ 25,000 രൂപ വീതം മുൻ‌കൂർ അനുവദിച്ച് ജില്ലാ കലക്ടർ ഷീബ ജോർജ്ജ് ഉത്തരവായി. അടിയന്തര ആവശ്യങ്ങൾക്കാണ് തുക അനുവദിച്ചിട്ടുള്ളത്. ക്യാമ്പുകള്‍ ആരംഭിക്കുക,സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഏര്‍പ്പെടുന്ന സേനകള്‍ തുടങ്ങിയവർക്ക് ലഘുഭക്ഷണം, പാനീയം എന്നിവ നല്‍കുക, വീണ്‌ കിടക്കുന്ന മരങ്ങള്‍ മാറ്റുക , മറ്റ്‌ അത്യാവശ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കാണ് തുക ചെലവഴിക്കേണ്ടത്. ജില്ലയിൽ ആകെയുള്ള 68 വില്ലേജ് ഓഫീസുകൾക്കായി പതിനേഴ് ലക്ഷം രൂപയാണ് ആകെ അനുവദിച്ചിരിക്കുന്നത്

date