Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

തൊടുപുഴ ജില്ലാ ആശുപത്രിയിൽ വിവിധ ആവശ്യങ്ങള്‍ക്കായി മല്‍സരസ്വഭാവമുള്ള മുദ്ര വച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. മാലിന്യ നിര്‍മാര്‍ജനത്തിന് ആവശ്യമായ ഗ്രീന്‍ കമ്പോസ്റ്റബിള്‍ ബാഗ് റണ്ണിങ് കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ ലഭ്യമാക്കുന്നതിനുള്ള ദര്‍ഘാസ് ഫാറങ്ങള്‍ ജൂലൈ 12 ന് ഉച്ചയ്ക്ക് 3.30 വരെ ലഭിക്കും. ജൂലൈ 15 ന് ഉച്ചയ്ക്ക് 2.30 വരെ ഫാറങ്ങള്‍ സ്വീകരിക്കുന്നതും തുടര്‍ന്ന് 3.30 ന് തുറന്ന് പരിശോധിക്കുന്നതുമാണ്. ആശുപത്രിയിലെ ലബോറട്ടറിയിലേക്ക് ആവശ്യമായ ലാബ് റീ ഏജന്റ്, അനുബന്ധ സാമഗ്രികള്‍,വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് ആവശ്യമായ പേപ്പര്‍ റോള്‍ റണ്ണിങ് എന്നിവ കരാർ വ്യവസ്ഥയില്‍ ലഭ്യമാക്കുന്നതിന് ദര്‍ഘാസുകള്‍ നല്‍കാം. ഫാറങ്ങള്‍ ജൂലൈ 1 ന് ഉച്ചക്ക് 3.30 വരെ ലഭിക്കും. ജൂലൈ 2 ന് ഉച്ചക്ക് 2.30 വരെ ഫാറങ്ങള്‍ സ്വീകരിക്കുന്നതും തുടര്‍ന്ന് 3.30 ന് തുറന്ന് പരിശോധിക്കുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 222630.

date