Skip to main content

ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി സ്പോട്ട് അഡ്മിഷന്‍ 2024-2025

നെടുംകണ്ടം സർക്കാർ പോളിടെക്‌നിക് കോളേജിൽ 2024-25 അധ്യയനവർഷത്തേക്കുള്ള കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് കമ്പ്യൂട്ടർ ഹാർഡ് വെയർ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് എന്നീ കോഴ്‌സുകളിൽ നിലവിൽ ഉള്ള ഒഴിവുകളിലേക്ക് ലാറ്ററൽ എൻട്രി സ്പോട്ട് പ്രവേശനം ജൂലൈ 5,6 (വെള്ളി, ശനി ) തീയതികളില്‍ കോളേജ് ഓഫീസിൽ നടത്തും.പ്രവേശനത്തിനായി ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്കും /അപേക്ഷ ഓൺലൈൻ സമർപ്പിച്ചവർക്കും ആ ദിവസങ്ങളിൽ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും. പ്രോസ്പെക്ട്സിൽ നിർദ്ദേശിച്ചിട്ടുള്ള ഫീസുമായി രക്ഷകർത്താവിനോടൊപ്പം എത്തിപ്രവേശനം നേടാവുന്നതാണ്. സ്പോട്ട് അഡ്മിഷനു വേണ്ടി പുതുതായി പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ഒറ്റത്തവണ രജിസ്ട്രേഷനും അപേക്ഷ സമർപ്പണത്തിനും ജൂലൈ 4 വരെ അവസരം ഉണ്ടായിരിക്കും. ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസായി പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾ 200 രൂപയും മറ്റു വിഭാഗങ്ങൾ 400 രൂപയും ഓൺലൈനായി ഒടുക്കണം' i ഫോൺ:04868 234082, മൊബൈൽ : 7902583454, 9747963544, വെബ്‌സൈറ്റ് www.polyadmission.org/let

date