Skip to main content

വോളൻ്റിയർമാരെ തെരഞ്ഞെടുക്കുന്നു

കേരള നോളേജ് ഇക്കോണമി മിഷൻ പട്ടികജാതി വികസന വകുപ്പുമായി ചേർന്ന് നടപ്പിലാക്കുന്ന ഡൈവേഴ്സിറ്റി ഇൻക്ലൂഷൻ പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലയിലെ ഏലപ്പാറ,മറയൂർ,ദേവികുളം,കുമളി,പീരുമേട്,വണ്ടിപ്പെരിയാർ പഞ്ചായത്തുകളിലേക്ക് വോളന്റിയർമാരെ തിരഞ്ഞെടുക്കുന്നതിനായി ജൂലൈ 3 ബുധനാഴ്ച ഉച്ച കഴിഞ്ഞ് 2 മണിക്ക് ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസിൽ വെച്ച് വാക് ഇൻ ഇൻ്റർവ്യു നടക്കും. ഉദ്യോഗാർത്ഥികൾ പ്ലസ്ടു / തത്തുല്യ കോഴ്സ് പാസായിരിക്കണം, പട്ടികജാതിവിഭാഗത്തിൽപ്പെട്ട 18 നും 40 നും ഇടയിൽ പ്രായമുള്ളവരും, അതതു പഞ്ചായത്തുകളിൽ താമസിക്കുന്നവരുമായിരിക്കണം.തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളുടെ നിയമന കാലാവധി 6 മാസവും പ്രതിമാസ ഓണറേറിയം 8,000/- രൂപയും ആയിരിക്കും.
ഇൻ്റർവ്യുവിൽ പങ്കെടുക്കുന്നതിനായി ഉദ്യോഗാർത്ഥികൾ നിയമാനുസൃതമായ ജാതി സർട്ടിഫിക്കേറ്റ്, പ്രായം , വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള രേഖകളുടെ അസ്സലും പകർപ്പും സഹിതം ജൂലൈ 3 ബുധനാഴ്ച ഉച്ച കഴിഞ്ഞ് 2 മണിക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ എത്തിച്ചേരണം .

date