Skip to main content
.

ജില്ലാ വികസന സമിതി യോഗം പോഷ് ആക്ട് ; ഇൻ്റേണൽ കമ്മറ്റികൾ ഉടൻ രൂപീകരിക്കണം

തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുണ്ടാവുന്ന ലൈംഗികാതിക്രമണങ്ങൾ ചെറുക്കുന്നതിന് 2013 ൽ രൂപം നൽകിയ പോഷ് നിയമത്തിൻ്റെ ഭാഗമായി ഇൻ്റേണൽ കമ്മറ്റി രൂപീകരിക്കാത്ത വകുപ്പുകൾ ഉടൻ കമ്മറ്റി രൂപീകരിക്കണമെന്ന് ജില്ലാ കളക്ടർ ഷീബാ ജോർജ് നിർദ്ദേശിച്ചു. ജില്ലാ വികസന സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അവർ. ജില്ലയിലെ വിവിധ സ്കൂളുകളിലെ കുട്ടികളുടെ ആധാർ അപ്ഡേഷൻ നടത്തുന്നതിന് ബയോെ മെട്രിക് അപ്ഡേഷൻ ക്യാമ്പ് ഒരാഴ്ചയ്ക്കുള്ളിൽ സംഘടിപ്പിക്കുമെന്ന് ഐ ടി മിഷൻ ഡി പി എം അറിയിച്ചു. ഇടമലക്കുടിയിലേക്കുള്ള റോഡിൻ്റെ 4 കി മീ ഭാഗം കോൺക്രീറ്റ് ചെയ്ത് പണി പൂർത്തികരിച്ചതായും 3 കി.മീ ഭാഗം മഴയ്ക്ക് ശേഷം പൂർത്തികരിക്കുമെന്നും പൊതുമരാമത്ത് മൂന്നാർ ഡിവിഷൻ നിരത്ത് വിഭാഗം അസി എഞ്ചിനയർ യോഗത്തെ അറിയിച്ചു. മറയൂർ മൂന്നാർ എന്നിവിടങ്ങളിലെ ജീപ്പുകളുടെ ഫിറ്റ്നെസ് പരിശോധന കർശനമാക്കിയതായും ഇത് വരെ 33 വാഹനങ്ങളിൽ നിന്ന് 102250 രൂപ പിഴയീടാക്കിയതായും ആർടിഒ യോഗത്തെ അറിയിച്ചു. ജലാശയങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടികളെടുക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയതായി എൽ എസ് ജി ഡി ജോയിൻ്റ് ഡയരക്ടർ അറിയിച്ചു. വണ്ടിപ്പെരിയാർ വഞ്ചിവയൽ പട്ടിക വർഗ്ഗ ഗ്രാമത്തിലേക്കുള്ള റോഡ് കോൺക്രീറ്റിന് എസ്റ്റിമേറ്റും ഭരണാനുമതിയും നൽകിയതായും വനം വകുപ്പിൽ നിന്ന് എൻ ഒ സി കിട്ടിയാൽ ഉടൻ സാങ്കേതികാനുമതി ലഭ്യമാക്കുമെന്നും എ ഡി എം അറിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അസോസിയേഷൻ പ്രതിനിധി എം ലതീഷ്, ജില്ലാ പ്ലാനിംഗ് ഓഫീസർ ദീപ ചന്ദ്രൻ എന്നിവർ പങ്കെടുത്തു. സർവ്വീസിൽ നിന്നും വിരമിക്കുന്ന ജില്ലാ സപ്ലൈ ഓഫീസർ മിനി പി അബ്രഹാം, സർവെ ഡി.ഡി. ദാമോദരൻ എന്നിവർക്കുള്ള യാത്രയയപ്പും യോഗത്തിൽ നടന്നു.
--

date