Skip to main content

സ്പീച്ച്‌ തെറാപ്പിസ്റ്റുകൾക്ക് അപേക്ഷിക്കാം

കട്ടപ്പന ബ്ലോക്ക്‌ പഞ്ചായത്ത് പരിധിയിലെ ചക്കുപള്ളം,വണ്ടന്‍മേട്‌, ഇരട്ടയാര്‍,കാഞ്ചിയാ൪,അയ്യപ്പന്‍കോവില്‍,ഉപ്പുതറ എന്നീ പഞ്ചായത്തുകളിൽ തെറാപ്പി ആവശ്യമുള്ള കുട്ടികള്‍ക്കുവേണ്ടി തെറാപ്പിസ്റ്റുകളെ നിയമിക്കുന്നു. ദിവസ വേതനാടിസ്ഥാനത്തില്‍ സ്പീച്ച്‌ തെറാപ്പി, ഒക്യുപേഷണൽ തെറാപ്പി എന്നിവ ചെയ്യുന്നതിനാണ് ആളെ ആവശ്യമുള്ളത് . യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികൾ വിശദമായ ബയോഡേറ്റ സഹിതം അപേക്ഷിക്കണം.വിലാസം ശിശുവികസനപദ്ധതി ആഫീസര്‍ , ബ്ലോക്ക്‌ പഞ്ചായത്ത് കാര്യാലയം, സ്‌ക്കൂള്‍ കവല, കട്ടപ്പന,685508 .അവസാന തീയതി ജൂലൈ 15 വൈകീട്ട് 5 മണി. കൂടുതൽ വിവരങ്ങൾക്ക് 9496337561

date