Skip to main content

കര്‍ഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് അവാർഡ്

കര്‍ഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായവരുടെ മക്കള്‍ക്ക് 2023-2024 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡ് നല്‍കുന്നു. 2024 മാര്‍ച്ചില്‍ നടത്തിയ എസ്.എസ്.എല്‍.സി/റ്റി.എച്ച്.എസ്.എല്‍.സി/ ഹയര്‍സെക്കണ്ടറി/വൊക്കോഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷകളില്‍ ആദ്യ ചാന്‍സില്‍ ഉന്നത വിജയം നേടിയ സര്‍ക്കാര്‍ , എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കാണ് അർഹത.മാതാപിതാക്കളാണ് നിശ്ചിത ഫാറത്തില്‍ ഇടുക്കി ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അണ്‍എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ അവാര്‍ഡിന് അര്‍ഹരല്ല. പരീക്ഷ നടന്ന സമയത്ത് അപേക്ഷകര്‍ക്ക് അംശാദായ കുടിശ്ശിക ഉണ്ടായിരിക്കരുത്. കുടിശ്ശിക നിവാരണം വഴി അംഗത്വം പുതുക്കിയവര്‍ അര്‍ഹരല്ല. തടിയമ്പാടുള്ള ജില്ലാ ഓഫീസില്‍ ജൂലൈ7 വരെ അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862-235732

date