Skip to main content

മാലിന്യമുക്തം നവകേരളം പദ്ധതി: തദ്ദേശസ്ഥാപനങ്ങൾ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തണം: മന്ത്രി റോഷി അഗസ്റ്റിൻ

ജില്ലയിലെ മാലിന്യ ശേഖരണ, സംസ്കരണ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താൻ എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർദേശം നൽകി. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായി കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെ യോഗം ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന ബോധ്യത്തിലേക്ക് ജനങ്ങളെ എത്തിക്കാൻ കഴിയണം. അതിനുള്ള ബോധവൽക്കരണ പരിപാടികൾക്ക് ഊന്നൽ നൽകണം. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളണം. ഇക്കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നിലപാടെടുക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ കലക്ടർ ഷീബാ ജോർജ് മുഖ്യപ്രഭാഷണം നടത്തി. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയരക്ടറുടെ ചുമതലയുള്ളെ ഡെപ്യൂട്ടി ഡയരക്ടർ ജോസഫ് സെബാസ്റ്റ്യൻ, അസി. ഡയരക്ടർ സി ശ്രീലേഖ , ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ, കെ ഭാഗ്യരാജ്, ഡെപ്യൂട്ടി ജി കോർഡിനേറ്റർ എം കെ രാഹുൽ, കുടുംബശ്രീ മിഷൻ ജില്ലാ കോർഡിനേറ്റർ സി ആർ മിനി എന്നിവർ പങ്കെടുത്തു.

date