Skip to main content

വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

കര്‍ഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ സ്റ്റേറ്റ് സിലബസില്‍  എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ 75 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക്, പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷയില്‍ 85 ശതമാനത്തില്‍ കുറയാതെ മാര്‍ക്കും നേടിയവര്‍ക്ക് അപേക്ഷിക്കാം. എസ്.സി,എസ്.ടി വിഭാഗക്കാര്‍ക്ക് മാര്‍ക്ക് പരിധി യഥാക്രമം 70 ശതമാനവും, 80 ശതമാനവുമാണ്. മാര്‍ക്ക് ലിസ്റ്റ് (ഡിജി ലോക്കര്‍ സര്‍ട്ടിഫിക്കറ്റ്), ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, ക്ഷേമനിധി പാസ്സ് ബുക്ക്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്സ്ബുക്ക്, ബന്ധം തെളിയിക്കുന്ന രേഖ എന്നിവയുടെ പകര്‍പ്പ്, കര്‍ഷക തൊഴിലാളി യൂണിയന്‍ സാക്ഷ്യപത്രം, എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം ജൂലൈ 31 നകം നല്‍കണം. അപേക്ഷ  www.agriworkersfund.org ല്‍ ലഭിക്കും. ഫോണ്‍-04936-204602
 

date