Skip to main content

സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമ

 

ആലപ്പുഴ: വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ആലപ്പുഴ സർക്കാർ കൊമേഴ്സിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ടുവർഷ ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ്  കോഴ്സിലേക്ക്  പ്രവേശനം ആരംഭിച്ചു.  പത്താംതരം അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായാവർക്ക്  അപേക്ഷിക്കാം. പൊതു വിഭാഗത്തിന് 100 രൂപയും പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്ക് 50 രൂപയുമാണ് അപേക്ഷ ഫീസ്.  www.polyadmission.org/gci വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തിയ്യതി ജൂലൈ ഒമ്പത്. ഫോൺ: 0477- 2237175, 7306319744.

date