Skip to main content

അഴീക്കോട് നോർത്ത് വില്ലേജിൽ ഡിജിറ്റൽ ലാൻ്റ്  സർവെ  തുടങ്ങി ജില്ലയിൽ 42,400 ഹെക്ടർ ഭൂമിയുടെ സർവെ പൂർത്തിയാക്കി

 

 

അഴീക്കോട് നോർത്ത് വില്ലേജിൽ ഡിജിറ്റൽ ലാൻ്റ് സർവെ യുടെ ഉദ്ഘാടനം ജില്ലാ കളക്ടർ അരുൺ കെ വിജയൻ നിർവഹിച്ചു. അഴീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ  അജീഷ്  പഞ്ചായത്ത് ഓഫീസിന് സമീപം നടന്ന ചടങ്ങിൽ  അധ്യക്ഷത വഹിച്ചു. 

 

സർവെ ഡെപ്യൂട്ടി ഡയറക്ടർ വി ഡി സിന്ധു , റീ-സർവെ അസിസ്റ്റന്റ് ഡയറക്ടർ സുനിൽ ജോസഫ് ഫെർണാണ്ടസ്, പയ്യന്നൂർ റീ-സർവെ സൂപ്രണ്ട് കെ ബാലകൃഷ്ണൻ , ഹെഡ് സർവെയർ

പി വിനോദ് എന്നിവർ സംസാരിച്ചു.

 

എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യവുമായി കേരള  സർക്കാർ നടപ്പിലാക്കുന്ന ഡിജിറ്റൽ സർവെ   പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 2022 നവംബർ 1 ന്  മുഖ്യമന്ത്രി  പിണറായി വിജയൻ നിർവഹിച്ചിരുന്നു. 

 

കണ്ണൂർ ജില്ലയിൽ ഒന്നാം ഘട്ടത്തിൽ ഉൾപ്പെട്ട 14 വില്ലേജുകളിൽ മുഴുവൻ വില്ലേജുകളുടെയും ഫീൽഡ് ജോലി പൂർത്തീകരിച്ച് 9(2) പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. രണ്ടാം ഘട്ടത്തിൽ ഉൾപ്പെട്ട എടക്കാട്,

അഴീക്കോട് നോർത്ത്, പാപ്പിനിശ്ശേരി, ചിറക്കൽ, കല്ല്യാശ്ശേരി, വലിയന്നൂർ, ധർമ്മടം, കീഴല്ലൂർ, എരഞ്ഞോളി, കേളകം, കീഴൂർ, ചുഴലി, തളിപ്പറമ്പ്, പെരളം എന്നീ 14 വില്ലേജുകളിൽ 11 വില്ലേജുകളുടെ ഫീൽഡ് ജോലി ആരംഭിച്ചിട്ടുള്ളതും രണ്ട്  വില്ലേജുകളുടെ 9(2) പ്രസിദ്ധീകരിച്ചിട്ടുള്ളതുമാണ്. 

 

ഒന്നാം ഘട്ടത്തിൽ 30,000 ഹെക്ടറും രണ്ടാം ഘട്ടത്തിൽ 26,000 ഹെക്ടറും ഉൾപ്പെടെ ആകെ 56000 ഹെക്ടർ ഭൂമിയാണ് ഡിജിറ്റൽ സർവെ ചെയ്യാനുള്ളത്. ആയതിൽ 42,400 ഹെക്ടർ ഭൂമിയുടെ സർവെ പൂർത്തിയാക്കിയിട്ടുണ്ട്. 2,39,500 കൈവശങ്ങളാണ് നാളിതുവരെ  അളന്ന് തിട്ടപ്പെടുത്തിയിട്ടുള്ളത്. ഡിജിറ്റൽ സർവെ പ്രവർത്തനം സമയബന്ധിതമായും, കുറ്റമറ്റരീതിയിലും പൂർത്തീകരിക്കുന്നതിന് മുഴുവൻ

കൈവശക്കാരുടെയും സഹകരണം അത്യന്താപേക്ഷിതമാണെന്ന് സർവെ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

 

ഡിജിറ്റൽ സർവെ സമയത്ത് ഒ ടി പി വെരിഫൈ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച്ബ ന്ധപ്പെട്ട കൈവശഭൂമിയുടെ വിസ്തീർണ്ണവും സ്കെച്ചും പേരു വിവരങ്ങളും എന്റെഭൂമി പോർട്ടലിൽ ലോഗിൻ ചെയ്ത്

പരിശോധിക്കാവുന്നതാണ്.

 

date