Skip to main content

കര്‍ഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം 

 

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവരുടെ മക്കള്‍ക്ക് 2023-24 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ജില്ലാ ഓഫീസില്‍ ജൂലൈ 31 വരെ സ്വീകരിക്കും. സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളില്‍ പഠിച്ചവരും 2023-24 വര്‍ഷത്തെ എസ്.എസ്.എല്‍.സി./ ടി.എച്ച്.എസ്.എല്‍.സി. പരീക്ഷയില്‍ 75 ഉം അതില്‍ കൂടുതല്‍ പോയിന്റ് നേടിയവരും പ്ലസ്ടു/ വി. എച്ച്.എസ്.ഇ. പരീക്ഷയില്‍ 85 ശതമാനം മാര്‍ക്ക് നേടിയവരുമായ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ക്ക് അപേക്ഷിക്കാം. 

കൂടാതെ എസ്.എസ്.എല്‍.സി./ ടി.എച്ച്.എസ്. എല്‍.സി. പരീക്ഷയില്‍ 70 പോയിന്റും, പ്ലസ്ടു/ വി.എച്ച്.എസ്.ഇ. പരീക്ഷയില്‍ 80 ശതമാനം മാര്‍ക്ക് ലഭിച്ച എസ്.സി/എസ്.ടി. വിഭാഗം വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ക്കും അപേക്ഷിക്കാം. കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ മാതാപിതാക്കളില്‍ നിന്ന് നിശ്ചിത ഫോമിലെ അപേക്ഷയും ബന്ധപ്പെട്ട രേഖകളും ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ ജൂലൈ ഒന്നു മുതല്‍ 31 ന് വൈകിട്ട് അഞ്ചു വരെയും, അപ്പീല്‍ അപേക്ഷകള്‍ തൃശൂര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തില്‍ ഓഗസ്റ്റ് 12 വൈകീട്ട് അഞ്ചു വരെയും സ്വീകരിക്കും. അപേക്ഷ ഫോറം www.agriworkersfund.org സൈറ്റില്‍ ലഭ്യമാണ്. അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, അംഗത്വ പാസ് ബുക്കിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ആലുവയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 7012013262, 0484 2945230.

date