Skip to main content

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ്

 

2023-24 അധ്യയന വര്‍ഷത്തില്‍ മാര്‍ച്ച് മാസത്തില്‍ നടത്തിയ പത്താംതരം ടി.എച്ച്.എസ്.എസ്.സി, പ്ലസ് ടു, വി.എച്ച്.എസ്ച്ച്ഇ, ഗവ റിജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ എസ്.എസ്.സി പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് (പത്താം ക്ലാസ്, എ പ്ലസ്, 9 എ പ്ലസ്, 8 എ പ്ലസ്, പ്ലസ് ടു - ഫുള്‍ എ പ്ലസ്) നേടിയ മത്സ്യത്തൊഴിലാളികളുടെയും, അനുബന്ധ മത്സ്യത്തൊഴിലാളികളുടെയും മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു.

2023-24 വര്‍ഷത്തില്‍  കായിക വിനോദ മത്സരങ്ങളില്‍ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നതിനും അപേക്ഷ ക്ഷണിച്ചു. പദ്ധതികള്‍ക്കായി  അപേക്ഷ മത്സ്യബോര്‍ഡ് ഫീഷറീസ് ഓഫീസുകളില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ മത്സ്യബോര്‍ഡിന്റെ ഫിഷറീസ് ഓഫീസുമായോ മേഖല ഓഫീസുമായോ ബന്ധപ്പെടണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 15 വൈകിട്ട് അഞ്ചു വരെ.

date