Skip to main content

അസാപ് ഐ-ലൈക്ക് കോഴ്‌സുകള്‍

 

ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന അസാപ് കേരള അതിനൂതന കോഴ്‌സുകളില്‍ പ്രവേശനം ആരംഭിച്ചു. അസാപിന്റെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളിലാണ് ക്ലാസുകള്‍ നടക്കുക. 

അഡ്വാന്‍സ്ഡ്  ടാലി, ജാവ പ്രോഗ്രമിങ്, മൊബൈല്‍ ആപ്പ് ഡെവലപ്‌മെന്റ്, ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, ഡാറ്റ മാനേജ്‌മെന്റ് വിത്ത് അഡ്വാന്‍സ്ഡ് എക്‌സല്‍, ഡിജിറ്റല്‍ ഫ്രീലാന്‍സിങ്, റീറ്റെയില്‍ മാനേജ്‌മെന്റ് എന്ന് തുടങ്ങി 120 മണിക്കൂര്‍ വീതം ദൈര്‍ഘ്യമുള്ള 18 കോഴ്‌സുകളാണ് നിലവില്‍ ലഭ്യമായിട്ടുള്ളത്.  വളരെ ചുരുങ്ങിയ ഫീസില്‍ ഉദ്യോഗാര്‍ഥികളുടെ സൗകര്യാര്‍ത്ഥം പഠിക്കാന്‍ സാധിക്കുന്ന ഈ കോഴ്‌സുകളുടെ വിശദവിവരങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യുവാനും link.asapcsp.in/ilike ലിങ്ക് സന്ദര്‍ശിക്കുകയോ 9495999620 നമ്പരില്‍ ബന്ധപ്പെടുകയോ ചെയ്യുക.

date