Skip to main content

സ്വയം തൊഴില്‍ സംരംഭകര്‍ക്ക് ഏകദിന ബോധാവത്കരണ ശില്‍പശാല

 

മുവാറ്റുപുഴ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സ്വയം തൊഴില്‍ സംരംഭകര്‍ക്കുള്ള ഒരു ഏകദിന ബോധവത്കരണ ശില്‍പശാല ജൂലൈ 8 ന് രാവിലെ 10-ന് മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടത്തും. എംപ്ലോയ്‌മെന്റ്  എക്‌സ്‌ചേഞ്ചുകള്‍ മുഖേന നടപ്പിലാക്കി വരുന്ന വിവിധ സ്വയം തൊഴില്‍ - വായ്പ പദ്ധതികളെക്കുറിച്ചും ബാങ്ക് വായ്പകള്‍ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ചും സംരംഭകരെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ശില്‍പശാല നടത്തുന്നത്. മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് കെ.ജി രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.

date