Skip to main content

എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് കോഴ്സ്; അപേക്ഷാ തീയതി നീട്ടി

എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് 2024 ജുലൈ സെഷനിൽ സംഘടിപ്പിക്കുന്ന വിവിധ സർട്ടിഫിക്കറ്റ് - ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള തീയതി ജൂലൈ 15 വരെ ദീർഘിപ്പിച്ചു. യോഗകമ്പ്യൂട്ടർ ആപ്ലിക്കേഷൻമാനേജ്‌മെന്റ്‌ ഓഫ് സ്‌പെസിഫിക് ലേണിംഗ് ഡിസോഡേഴ്സ്കൗൺസിലിങ് സൈക്കോളജിഎയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ്‌ഫസ്റ്റ് എയ്ഡ്ഫിറ്റ്‌നെസ് ട്രെയിനിംഗ്അക്യുപ്രഷർ ആൻഡ് ഹോളിസ്റ്റിക് ഹെൽത്ത് കെയർഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ്, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ്മാർഷ്യൽ ആർട്സ്ലൈഫ് സ്‌കിൽ എഡ്യുക്കേഷൻസംസ്‌കൃതംഫൈനാൻഷ്യൽ അക്കൗണ്ടിങ്ഡി.റ്റി.പിവേഡ് പ്രോസസിങ്ഡേറ്റാ എൻട്രി ഓപ്പറേറ്റർപി.ജി.ഡി.സി.എട്രെയിനേഴ്സ് ട്രെയിനിംഗ്മോണ്ടിസോറിപെർഫോമിങ് ആർട്സ്- ഭരതനാട്യംക്ലാസിക്കൽ ആൻഡ് കൊമേഴ്സ്യൽ ആർട്സ്സംഗീത ഭൂഷണംസോളാർ എനർജി ടെക്‌നോളജിആർട്ട് ആൻഡ് ക്രാഫ്റ്റ്ഫാഷൻ ഡിസൈനിങ്അഡ്വാൻസ്ഡ് വെൽഡിങ് ടെക്നോളജിഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ടെക്‌നോളജി തുടങ്ങിയ മേഖലകളിലാണ് കോഴ്സുകൾ. ഡിപ്ലോമ കോഴ്സിന് ഒരു വർഷവും സർട്ടിഫിക്കറ്റ് കോഴ്സിന് ആറു മാസവുമാണ് പഠന കാലയളവ്. മൂന്ന് മാസത്തെ കാലാവധിയുള്ള ഫ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സുകളും ഉണ്ട്. കോഴ്സുകളുടെ വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസ് www.srccc.in ൽ ലഭിക്കും. 18 വയസിനുമേൽ പ്രായമുള്ള നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല. ആപ്ലിക്കേഷൻ ഓൺലൈനായി https://app.srccc.in/register എന്ന ലിങ്കിലൂടെ ജൂലൈ 15 വരെ സമർപ്പിക്കാം. വിശദവിവരങ്ങൾ തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആർ.സി ഓഫീസിൽ നിന്നും നേരിട്ടും ലഭ്യമാണ്. ബന്ധപ്പെടേണ്ട വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർനന്ദാവനംവികാസ്ഭവൻ.പി.ഒതിരുവനന്തപുരം - 695 033, ഫോൺ : 0471-23251018281114464, E-mail: keralasrc@gmail.com, വെബ്സൈറ്റ്www.srccc.in / www. src.kerala.gov.in.

പി.എൻ.എക്സ്. 2673/2024

 

date