Skip to main content

വിമുക്തഭടന്മാരുടെ വിധവകൾക്കായി ബോധവത്കരണ പരിപാടി

നാവിക സേനയിൽ നിന്നുളള വിമുക്തഭടന്മാരുടെ വിധവകൾക്കായി ഐ.എന്‍.എസ് സമോറിന്റെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. ജൂലൈ 12 ന് ഉച്ചയ്ക്ക് 12 മുതൽ ഒരു മണി വരെ മലപ്പുറം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ വെച്ചാണ് പരിപാടി.  വിവിധ ക്ഷേമ പദ്ധതികള്‍ സംബന്ധിച്ചാണ് ബോധവത്കരണം. കൂടുതൽ വിവരങ്ങൾക്ക്  ഫോൺ: 0498 5226100/ 0483 2734932.

 

date