Skip to main content

ഇന്റഗ്രേറ്റഡ് ഫാമിങ് ക്ലസ്റ്ററുകളില്‍ ആങ്കര്‍ നിയമനം

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ മലപ്പുറം ജില്ലയിലെ കണ്ണമംഗലം, വഴിക്കടവ്,ആലിപ്പറമ്പ്,വാഴയൂർ,പുഴക്കാട്ടിരി, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തുകളില്‍ ഇന്റഗ്രേറ്റഡ് ഫാമിങ് ക്ലസ്റ്ററുകള്‍ (ഐ.എഫ്.സി) ആരംഭിക്കുന്നതിന്റെ ഭാഗമായി ക്ലസ്റ്റല്‍ ലെവല്‍ ഐ.എഫ്.സി ആങ്കര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. മൂന്നു വർഷത്തേക്കാണ് നിയമനം. കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾ/കുടുംബശ്രീ ഓക്സിലറി അംഗങ്ങൾ മാത്രം അപേക്ഷിച്ചാല്‍ മതി. അഗ്രികൾച്ചർ/അലൈഡ് സയൻസസ് കൃഷിയിലോ ഫാം ബേസ്‌ഡ് ലൈവ്‍ലിഹുഡിലോ ഉള്ള ബിരുദം/ഡിപ്ലോമയും ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. മേൽപറഞ്ഞ യോഗ്യതയുള്ളവരെ ലഭിക്കാത്തപക്ഷം മറ്റു വിഷയങ്ങളില്‍ ബിരുദം നേടിയവരെ പരിഗണിക്കും. ഇവര്‍ രണ്ടു വർഷം കാർഷിക മേഖലയിൽ പ്രവർത്തന പരിചയം ഉള്ളവരായിരിക്കണം. അപേക്ഷകൾ അതത് ഗ്രാമ പഞ്ചായത്തുകളിൽ ജൂലൈ 10നകം എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 7034716321.

 

date