Skip to main content

വിദ്യാഭ്യാസ അവാര്‍ഡ്

 

ആലപ്പുഴ: കൊല്ലം, ആലപ്പുഴ ജില്ലകളിലെ വിവിധ സ്ഥാപനങ്ങളില്‍ 2024 വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ്ടു, പി.ജി. കോഴ്സുകള്‍ക്ക് പഠിച്ച് ആദ്യതവണ ഉന്നതവിജയം നേടിയ ജില്ലയിലെ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് പ്രത്യേക പ്രോത്സാഹന ധനസഹായം നല്‍കുന്നു. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ പേര്, മേല്‍വിലാസം, ജാതി, വിജയിച്ച കോഴ്സ്, രജിസ്റ്റര്‍ നമ്പര്‍, ഓരോ വിഷയത്തിനും ലഭിച്ച ഗ്രേഡ്, പഠിച്ച സ്ഥാപനത്തിന്റെ മേല്‍വിലാസം എന്നിവ രേഖപ്പെടുത്തി വിജയം നേടിയ കോഴ്സ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ജാതി സര്‍ട്ടിഫിക്കറ്റ്, വിദ്യാര്‍ഥിയുടെ ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം ജൂലൈ 25 നകം ജില്ലാ പട്ടിക വര്‍ഗ്ഗ വികസന ഓഫീസര്‍, ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസ്, മിനി സിവില്‍സ്റ്റേഷന്‍, രണ്ടാംനില, പുനലൂര്‍. പി.ഒ. 691305 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍ 0475 2222353.
 

date