Skip to main content

ഐ.ടി.ഐ. പ്രവേശനം സമയപരിധി നീട്ടി

 

ആലപ്പുഴ: വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള വിവിധ  ഗവ ഐ.ടി.ഐ.കളില്‍ 2024 വര്‍ഷത്തെ ഐ.ടി.ഐ. പ്രവേശനത്തിനുള്ള അപേക്ഷ നല്‍കുന്നതിനുള്ള സമയപരിധി ജൂലൈ അഞ്ച് വരെ നീട്ടി. താത്പര്യമുള്ള അപേക്ഷാര്‍ത്ഥികള്‍ക്ക്  https://itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയോ https://detkerala.gov.in വെബ്സൈറ്റില്‍ ഉള്ള ലിങ്ക് മുഖേന നേരിട്ടോ, അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ അപേക്ഷ സമര്‍പ്പിയ്ക്കാം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചു ഫീസ് അടച്ച ശേഷം അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അടുത്തുള്ള ഗവ.ഐ.ടി.ഐ.കളില്‍ വേരിഫിക്കേഷനായി ജൂലൈ 10 വരെ നല്‍കാം. ഫോണ്‍: 04792953150.

date