Skip to main content

ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജുകളില്‍ എന്‍.ആര്‍.ഐ സീറ്റുകളിലേക്ക് പ്രവേശനം

 

    കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി.യുടെ കീഴില്‍ എറണാകുളം (0484-2575370,  8547005097) ചെങ്ങന്നൂര്‍ (0479-2454125, 8547005032), അടൂര്‍  (04734-230640, 8547005100),   കരുനാഗപ്പള്ളി (0476-2665935, 8547005036),  കല്ലൂപ്പാറ (0469-2678983, 8547005034),  ചേര്‍ത്തല (0478-2553416, 8547005038), ആറ്റിങ്ങല്‍ (0470-2627400, 8547005037),  കൊട്ടാരക്കര (0474-2453300, 8547005039) എന്നിവിടങ്ങളില്‍  പ്രവര്‍ത്തിക്കുന്ന എഞ്ചിനീയറിംഗ്  കോളേജുകളിലേക്ക് 2024-25 അധ്യയന വര്‍ഷത്തില്‍ എന്‍.ആര്‍.ഐ. സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 

അപേക്ഷ  https://nri.ihrd.ac.in  എന്ന  വെബ്‌സൈറ്റ് അല്ലെങ്കില്‍  മേല്‍ പറഞ്ഞ കോളേജുകളുടെ വെബ്‌സൈറ്റ് വഴി (പ്രോസ്‌പെക്ട്‌സ് പ്രകാരമുള്ള) ഓണ്‍ലൈനായി സമര്‍പ്പിക്കാം. ജൂലൈ 5 രാവിലെ  10 മുതല്‍ 26 വൈകിട്ട്  5 വരെ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം പ്രത്യേകം  അപേക്ഷകള്‍ സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 1000  രൂപയുടെ രജിസ്ട്രേഷന്‍ ഫീസ് ഓണ്‍ലൈനായോ/ബന്ധപ്പെട്ട പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം ജൂലൈ 29 വൈകുന്നേരം 5 നകം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ 8547005000 എന്ന ഫോണ്‍ നമ്പറിലും  ഐ.എച്ച്.ആര്‍.ഡി. വെബ്‌സൈറ്റായ www.ihrd.ac.in മുഖാന്തിരവും  ലഭ്യമാണ്.

date