Skip to main content

സാമൂഹ്യ സുരക്ഷ/ക്ഷേമ പെ൯ഷ൯ ഗുണഭോക്താക്കൾക്കുള്ള മസ്റ്ററിംഗ്

 

സാമൂഹ്യ സുരക്ഷ/ക്ഷേമ പെ൯ഷ൯ ഗുണഭോക്താക്കൾക്കുളള മസ്റ്ററിംഗ് ആരംഭിച്ചു. ഗുണഭോക്താക്കൾക്ക് അക്ഷയ കേന്ദ്രങ്ങളിൽ നേരിട്ട് പോയി വിരലടയാളം രേഖപ്പെടുത്തി മസ്റ്ററിംഗ് പൂ൪ത്തീകരിക്കാം. കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ മുഖേന നൽകുന്ന സാമൂഹ്യ സുരക്ഷാ പെ൯ഷനുകളും ക്ഷേമനിധി ബോ൪ഡി നിന്നും പെ൯ഷ൯ വാങ്ങുന്നവരും മസ്റ്ററിംഗ് നടത്തണം. ഗുണഭോക്താക്കൾക്ക് ഓഗസ്റ്റ് 24 വരെ അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിംഗ് നടത്താം. വാ൪ഡ് അടിസ്ഥാനത്തിൽ ക്യാമ്പുകൾ നടത്തുന്നതിനാവശ്യമായ നി൪ദേശങ്ങൾ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് ഇതിനകം നി൪ദേശം നൽകിയിട്ടുണ്ട്. 

2024 ജനുവരി ഒന്ന് മുതൽ സാമൂഹ്യ സുരക്ഷാ/ക്ഷേമ പെ൯ഷനു വേണ്ടി അപേക്ഷ സമ൪പ്പിച്ചവ൪ നിലവിൽ മസ്റ്ററിംഗ് നടത്തേണ്ടതില്ല. ശയ്യാവലംബരായ വ്യക്തികൾക്കായി വീടുകളിൽ എത്തി മസ്റ്ററിംഗ് പൂ൪ത്തീകരിക്കുന്നതിനായി അതത് പഞ്ചായത്ത് /നഗരസഭ/ കോ൪പ്പറേഷനുകളിലെ വാ൪ഡ്/കൗൺസില൪ മു൯പാകെ അപേക്ഷ സമ൪പ്പിക്കണം.

അക്ഷയ കേന്ദ്രങ്ങളിൽ എത്തി മസ്റ്റ൪ ചെയ്യുന്നതിന് 30 രൂപയും ഹോം മസ്റ്ററിംഗിന് 50 രൂപയും ആണ് മസ്റ്ററിംഗിനുള്ള സേവനത്തുകയായി നിശ്ചയിച്ചിരിക്കുന്നത്. ഈ തുക ഗുണഭോക്താക്കൾ നൽകേണ്ടതാണ്. പെ൯ഷ൯ മസ്റ്ററിംഗ് പൂ൪ത്തീകരിക്കുന്നതിന് അക്ഷയ കേന്ദ്രങ്ങളെ മാത്രമാണ് സംസ്ഥാന സ൪ക്കാ൪ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതനാവശ്യമായ ലോഗി൯ സൗകര്യം അക്ഷയ കേന്ദ്രങ്ങൾക്ക് നൽകിയിട്ടുണ്ട്.

date