Skip to main content

പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫയൽ തീർപ്പാക്കാൻ മേഖല അദാലത്ത് നടത്തും : മന്ത്രി വി ശിവൻകുട്ടി

പൊതുവിദ്യാഭ്യാസ വകുപ്പിലെ ഫയലുകൾ തീർപ്പാക്കുന്നതിന് മൂന്ന് മേഖകളിൽ അദാലത്തുകൾ നടത്തുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപ്പ് അക്കാദമിക വർഷത്തെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിന് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 

ജൂലൈ 26ന് എറണാകുളത്ത് അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും മധ്യമേഖലാ അദാലത്തും നടത്തും. കോട്ടയംഇടുക്കിഎറണാകുളം പാലക്കാട്തൃശ്ശൂർ ജില്ലകളിലുള്ളവരാണ് മധ്യമേഖലാ അദാലത്തിൽ പങ്കെടുക്കുക. ആഗസ്റ്റ് 5 ന് കൊല്ലത്ത് തെക്കൻ മേഖല അദാലത്ത് സംഘടിപ്പിക്കും. തിരുവനന്തപുരംകൊല്ലംപത്തനംതിട്ടആലപ്പുഴ ജില്ലകളിൽ നിന്നുള്ളവരാണ് തെക്കൻ മേഖലാ അദാലത്തിൽ പങ്കെടുക്കുക. ആഗസ്റ്റ് 12 ന് കോഴിക്കോട് വടക്കൻ മേഖലാ അദാലത്തും നടത്തും.

കാസർഗോഡ്കണ്ണൂർവയനാട്കോഴിക്കോട്മലപ്പുറം ജില്ലകളിൽ നിന്നുള്ളവരാണ് വടക്കൻ മേഖലാ അദാലത്തിൽ പങ്കെടുക്കുക. അദാലത്തുകളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിപൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിപൊതുവിദ്യാഭ്യാസ ഡയറക്ടർസെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥർഅഡീഷണൽ ഡയറക്ടർമാർജോയിന്റ് ഡയറക്ടർമാർ തുടങ്ങിയവരും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ  കാര്യാലയത്തിലെ ബന്ധപ്പെട്ട സെക്ഷൻ സൂപ്രണ്ടുമാരും സെക്ഷൻ ക്ലാർക്കുമാരും പങ്കെടുക്കും. ഫയൽ അദാലത്തിൽ പരിഗണിക്കുന്ന ഫയലുകളുടെ കട്ട് ഓഫ് തീയതി 2023 ഡിസംബർ 31 ആണ്. അദാലത്തിൽ ഉൾക്കൊള്ളിക്കേണ്ട ഫയലുകൾ സംബന്ധിച്ച പരാതികൾ പൊതുജനങ്ങൾക്ക് ബന്ധപ്പെട്ട ഡി.ഡി.ഇ.ഡി.ഇ.ഒ.എ.ഇ.ഒ.ആർ.ഡി.ഡി.ഡി.ഡി. ഓഫീസുകളിൽ നൽകാവുന്നതാണെന്നും മന്ത്രി പറഞ്ഞു.

വിവിധ കാരണങ്ങളാൽ ഫിറ്റ്‌നസ് അനുവദിക്കാത്ത സ്‌കൂൾ കെട്ടിടങ്ങൾക്ക് താൽക്കാലികമായി ഫിറ്റ്‌നസ് നൽകാൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. സ്‌കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുമായി ജൂൺ 10 ന് ചേർന്ന യോഗത്തിൽ നടത്തിയ ചർച്ചയിലാണ് ഈ തിരുമാനമെടുത്തത്. കുട്ടികൾക്ക് യാതൊരു വിധ അപകടങ്ങളും ഉണ്ടാക്കാൻ സാധ്യത ഇല്ലാത്ത കെട്ടിടങ്ങൾക്കാണ് ഇത്തരത്തിൽ ഫിറ്റ്‌നസ് നൽകുക. എന്നാൽ ഈ തീരുമാനം മനസിലാക്കാതെ ചില തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എങ്കിലും നടപടികൾ സ്വീകരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുമായി ആലോചിച്ച് അടിയന്തിര നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.

പൊതുവിഭ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്ഒഡേപെക് മാനേജിങ് ഡയറക്ടർ അനൂപ് കെ എഎസ് സി ഇ ആർ ടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ കെകൈറ്റ് സി ഇ ഒ കെ. അൻവർ സാദത്ത്സ്‌കോൾ കേരള വൈസ് ചെയർമാൻ ഡോ. പി. പ്രമോദ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

പി.എൻ.എക്സ്. 2685/2024

date