Skip to main content

സിഇടി; 85-ാം വാർഷികം ആഘോഷിച്ചു

കേരളത്തിലെ ആദ്യ എൻജിനീയറിംഗ് കോളേജായ കോളേജ് ഓഫ് എൻജിനീയറിംഗ് തിരുവനന്തപുരം (CET) സ്ഥാപിതമായതിന്റെ എൺപത്തിഅഞ്ചാം വാർഷികം ആഘോഷിച്ചു.  കോളേജ് പ്രിൻസിപ്പൽ,  മുൻ പ്രിൻസിപ്പൽമാർപൂർവ വിദ്യാർഥികൾ,  അധ്യാപകർവിദ്യാർഥികൾമറ്റു ജീവനക്കാർ എന്നിവരുടെ സാന്നിധ്യത്തിൽ സന്നിഹിതരായവരിൽ ഏറ്റവും മുതിർന്ന  പൂർവ്വ വിദ്യാർഥി 1963 ഇലക്ട്രിക്കൽ ബാച്ചിലെ രാമകൃഷ്ണ അയ്യർ കേക്ക് മുറിച്ചു കൊണ്ട് സ്ഥാപകദിന പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന യോഗത്തിൽപ്രൊഫ. കുര്യൻ ഐസക്ക് മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് 'CET at 2039: Elevating Technical Education on par with International Standards' എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ പൂർവ്വ വിദ്യാർഥികളായ പ്രൊഫ. കുര്യൻ ഐസക്ക്, പദ്മശ്രീ ജി.ശങ്കർപിഡബ്ല്യുഡി ചീഫ് എൻജിനീയർ ബീന എൽ.വി ശ്രീകുമാർ തുടങ്ങിയവർ  പങ്കെടുത്തു. CETAA ജന. സെക്രട്ടറി ഡോ.അഭിലാഷ് സൂര്യൻ മോഡറേറ്ററായിരുന്നു. സിഇടി ഇന്നവേഷൻ അവാർഡ് ദേശീയ തലത്തിൽ നടത്തിയ ഇ-ബാജാ മത്സരത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ ടീം ഹെറാക്കിൾസിന് ചടങ്ങിൽ സമ്മാനിച്ചു. 

പി.എൻ.എക്സ്. 2696/2024

date