Skip to main content

എം.എസ്.സി.(എം.എൽ.റ്റി.) സ്‌പോട്ട് അലോട്ട്‌മെന്റ്

സ്വാശ്രയ കോളേജായ കോഴിക്കോട് മിംസ് കോളേജ് ഓഫ് അപ്ലൈഡ് ഹെൽത്ത് സയൻസിൽ നടത്തുന്ന എം.എസ്.സി.(എം.എൽ.റ്റി.) പതോളജി കോഴ്‌സിന് ഒഴിവുള്ള 2 സീറ്റുകളിലേക്കുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് എൽ.ബി.എസ് റീജണൽ സെന്ററുകളിലും ഹെഡ്ഡ് ഓഫീസിലും വച്ച് 2024 ജൂലൈ 8ന് നടത്തുന്നതാണ്. www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ നേരിട്ട് ഹാജരായി രാവിലെ 11 മണിയ്ക്കകം രജിസ്റ്റർ ചെയ്യേണ്ടതാണ്. മുൻ അലോട്ട്‌മെന്റുകൾ വഴി പ്രവേശനം നേടിയ അപേക്ഷകർ NOC കൊണ്ടുവരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04712560361363364 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.       

പി.എൻ.എക്സ്. 2701/2024 

date