Skip to main content

എസ്.സി / എസ്.ടി ക്ലെയിം നിരസിക്കപ്പെട്ട അപേക്ഷകർക്ക് അവസരം

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക്  2024-25 വർഷത്തെ ബി.എസ്.സി. നഴ്‌സിംഗ്പാരാമെഡിക്കൽ   എന്നീ  കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ച എസ്.സി / എസ്.ടി ക്ലെയിം നിരസിക്കപ്പെട്ട അപേക്ഷകർക്ക് അപേക്ഷാഫീസിന്റെ ബാക്കി തുക  ഒടുക്കി ജനറൽ ക്വാട്ടയിൽ പരിഗണിക്കുന്നതിന് ഓൺലൈനായി അപേക്ഷാഫീസ് ഒടുക്കുന്നതിനുള്ള അവസരം 2024 ജൂലൈ 8 ന് ലഭിക്കുന്നതാണ്. അപേക്ഷകർ അപേക്ഷാ നമ്പർരജിസ്‌ട്രേഷൻ ഐ.ഡിപാസ്സ്‌വേർഡ് ഇവ ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഹോം പേജിൽ നിന്നും ഓൺലൈനായി അപേക്ഷാഫീസ് ഒടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ 04712560363364 എന്നീ നമ്പറുകളിലും www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.

പി.എൻ.എക്സ്. 2702/2024

date