Skip to main content

ഡെന്റൽ മെക്കാനിക് ഒഴിവ്

        തിരുവനന്തപുരം സർക്കാർ ഡെന്റൽ കോളജിലെ പീഡോഡോൺടിക്സ് വിഭാഗത്തിലേക്കും  പുലയനാർക്കോട്ട ഡെന്റൽ ലാബിലേക്കും ഒരോ ഡെന്റൽ മെക്കാനിക്കിനെ ആവശ്യമുണ്ട്.  650 രൂപ ദിവസ വേതന നിരക്കിൽ എച്ച്.ഡി.എസിനു. കീഴിലായിരിക്കും നിയമനം. യോഗ്യരായ ഉദ്യോഗാർഥികൾ നിശ്ചിത യോഗ്യത തെളിയിക്കുന്ന അസ്സൽ സാക്ഷ്യപത്രങ്ങൾ സഹിതം ജൂലൈ 19ന് തിരുവനന്തപുരം സർക്കാർ ഡെന്റൽ കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ രാവിലെ 11 മണിക്ക് നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. നിയമന കാലാവധി 179 ദിവസമായിരിക്കും.

പി.എൻ.എക്സ്. 2705/2024

date