Skip to main content

കൃഷിക്കൊപ്പം കളമശ്ശേരി ശില്പശാല പൂജപ്പുരയിൽ

കളമശ്ശേരി നിയോജകമണ്ഡലത്തിലെ പതിനേഴ് സർവീസ് സഹകരണ ബാങ്കുകളുടെ കൂട്ടായ്മയായി കാർഷികമേഖലയുടെ പുരോഗതിക്കായി നടത്തുന്ന ഒരു കാർഷിക വിപ്ലവ പദ്ധതിയായ "കൃഷിക്കൊപ്പം കളമശ്ശേരി "യുടെ ഭാഗമായി സംഘം ഭാരവാഹികളെ പരിശീലിപ്പിക്കുന്നതിനായി ഇൻസ്റ്റിറ്റ്റ്യൂട്ട് ഓഫ് കോഓപ്പറേറ്റീവ് മാനേജ്‌മെന്റ് പൂജപ്പുരയിൽ വച്ച് ഇന്നും നാളെയുമായി (ജൂലൈ 4,5) പരിശീലനം സംഘടിപ്പിക്കുന്നു.
സഹകരണവകുപ്പ് മന്ത്രി ശ്രീ എൻ വാസവൻ ഉദ്ഘാടനം നിർവഹിക്കും. കളമശ്ശേരി എം എൽ എ യും വ്യവസായവകുപ്പ് മന്ത്രിയുമായ പി. രാജീവ് മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് കേരളകാര്ഷിക മേഖയിലെ സഹകരണയിടപെടലുകളും സഹകരണനിയമത്തിന്റെ സ്വാധീനവും, മൂല്യവർധിത സാധ്യതകളും കൺസോർഷ്യം രൂപീകരണവും എന്നീ വിഷയങ്ങളിൽ ഡോ. ജിന്ദു പി അലക്സ് ( മെമ്പർ കേരള സംസ്ഥാന പ്ലാനിംഗ് ബോർഡ്), നാഗേഷ് എസ് എസ്. (ചീഫ് ഓഫ് അഗ്രിക്കൾച്ചറൽ പ്ലാനിങ് ബോർഡ്) ഡോ. പി ആർ ഗീതാലക്ഷ്മി. (അസി പ്രൊഫസർ വെള്ളായണി കാർഷിക കോളേജ് ), റീജേഷ് ജി ആർ (ജനറൽ മാനേജർ നജർ കെ എംടി സി. കെഎംടിസി) എം വി ശശികുമാർ, (ഡയറക്ടർ, ഇൻസ്റ്റിറ്ട്ട് ഓഫ് കോഓപ്പറേറ്റീവ് മാനേജ്മെന്റ് ), വിജയൻ എം പി (പ്രൊജക്റ്റ് കോഓർഡിനേറ്റർ ) സുരേന്ദ്രബാബു എന്നിവർ കാർഷികമേഖലയിലെ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ കൈകാര്യം ചെയ്യും.

date