ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി സ്പോട്ട് അഡ്മിഷന്
നെടുങ്കണ്ടം സർക്കാർ പോളിടെക്നിക് കോളേജിൽ 2024-25 അധ്യയനവർഷം കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ ഹാർഡ് വെയർ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് എന്നീ കോഴ്സുകളിൽ
സ്പോട്ട് അഡ്മിഷന് നടത്തുന്നു. നിലവിലുള്ള ഒഴിവുകളിലേക്ക് നാളെ മുതൽ ( ജൂലൈ 5 ) ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ നടക്കും. രാവിലെ 11 വരെ കോളജിൽ എത്തിച്ചേരുന്നവരുടെ റാങ്ക് അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അസൽ സർട്ടിഫിക്കറ്റുകളും, പ്രോസ്പെക്ട്സിൽ നിർദ്ദേശിച്ചിട്ടുള്ള ഫീസുമായി രക്ഷകർത്താവിനൊപ്പം എത്തി പ്രവേശനം നേടാവുന്നതാണ്. ഫീസ് ഓണ്‍ലൈന്‍ ആയി മാത്രമേ സ്വീകരിക്കുകയുള്ളു. യോഗ്യത പ്ലസ് ടു/വിഎ ച്ച്എസ്ഇ (സയൻസ്) അല്ലെ ങ്കിൽ ഐടിഐ/കെജിസിഇ (2 വർഷം) 50% മാർക്കിൽ കുറയാതെ പാസായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04868 234082, 7902583454, 9747963544, വെബ്സൈറ്റ് polyadmission.org/let
- Log in to post comments