Skip to main content

വിമാനയാത്രയ്ക്ക് തടസമായി മയിലുകൾ : ജൂലൈ 5 ന് മന്ത്രി തല യോഗം 

 

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താ വളത്തിൽ വിമാനയാത്രയ്ക്ക് തടസം സൃഷ്ടിക്കുന്ന മയിലുകളുടെ സാന്നിധ്യം സംബന്ധിച്ച് ചർച്ച നടത്തുന്നതിനായി വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ വെള്ളിയാഴ്ച യോഗം ചേരും. ജൂലൈ 5 കാലത്ത് 10 മണിക്ക് കണ്ണൂർ വിമാന താവളത്തിലാണ് യോഗം. 

ചീഫ് വൈൽഡ് ലൈഫ് വാർഡൻ, 

എയർപോർട്ട്, വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിക്കും.

date