Skip to main content

ജില്ലയിൽ ഹയർസെക്കൻഡറി തുല്യത പരീക്ഷയ്ക്ക് 1,992 പേർ

 

ആലപ്പുഴ: ജില്ലയിലെ എട്ട് സ്ക്കൂളുകളിലായി 1,992 പേർ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതും. 2024 ജൂലൈ അഞ്ച്, ആറ്, ഏഴ്,12,13,14 തീയതികളിൽ രാവിലെ 9.30 മുതൽ 12.15 വരെയാണ് പരീക്ഷ. മാവേലിക്കര ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്ക്കൂൾ, കായംകുളം ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്ക്കൂൾ, ഹരിപ്പാട് ഗവ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ, അമ്പലപ്പുഴ കുഞ്ചുപിള്ള മെമ്മോറിയൽ ഹയർസെ ക്കൻഡറി സ്ക്കൂൾ, കിടങ്ങറ ഗവ.ഹയർസെക്കൻഡറി സ്ക്കൂൾ, ആലപ്പുഴ ഗവ മുഹമ്മദൻസ് ഗേൾസ് ഹയർസെക്കൻഡറി സ്ക്‌കൂൾ, കലവൂർ ഗവ.എച്ച്.എസ്.എസ് ചേർത്തല ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്ക്കൂൾ എന്നിവിടങ്ങളിലായാണ് പരീക്ഷ നടക്കുന്നത്.

date