Skip to main content

ബ്രെയിലി പഠിതാക്കളുടെ സമഗ്ര പദ്ധതി ഉറപ്പാക്കും- ജില്ലാ സാക്ഷരത സമിതി യോഗം 

 

ആലപ്പുഴ: ജില്ലയിൽ വിവിധ ബ്ലോക്കുകളിലായി വനിത ശിശുവികസന വകുപ്പിൻ്റെ നേതൃത്വത്തിൽ കണ്ടെത്തിയ കാഴ്‌ച പരിമിതിയുള്ള പഠിതാക്കൾക്കുള്ള ബ്രെയിലി പദ്ധതിക്കായി ജില്ലയിൽ ചെങ്ങന്നൂർ, കഞ്ഞിക്കുഴി കേന്ദ്രീകരിച്ച് രണ്ട് പഠന കേന്ദ്രങ്ങൾ ക്രമീകരിക്കും. ജില്ലാ സാക്ഷരതാ മിഷൻ്റെ നേതൃത്വത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് കെ. രാജേശ്വരിയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ല സാക്ഷരത സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.
പഠനോപകരണങ്ങൾ ഉൾപ്പെടെ ക്ലാസ്സിന് ആവശ്യമായ ആന്തരിക, ഭൗതിക സൗകര്യങ്ങൾ ഏർപ്പെടുത്താനും പഠിതാക്കൾക്ക് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻ്റെ സഹായത്തോടെ സമഗ്ര പുനരധിവാസ പദ്ധതി നടപ്പിലാക്കാനും യോഗം തീരുമാനിച്ചു. 

നവചേതന, ബ്രെയിലി, ചങ്ങാതി, തുല്യതാ പദ്ധതികൾ യോഗത്തിൽ അവലോകനം ചെയ്തു.  ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. എസ്. ശിവപ്രസാദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ എം.വി. പ്രിയ, ജില്ല പഞ്ചായത്ത് അംഗങ്ങളായി ആർ. റിയാസ്, അഞ്ജു, എൽ.എസ്.ജി.ഡി. ജോയിൻ്റ് ഡയറക്‌ടർ ബിനു ജോൺ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ആർ. ദേവദാസ്, ജില്ല പ്ലാനിംഗ് ഓഫീസർ എം. പി. അനിൽകുമാർ, ജില്ല ഇൻഫർമേഷൻ ഓഫീസർ കെ. എസ്. സുമേഷ്, ജില്ല വനിത ശിശു വികസന ഓഫീസർ എൽ. ഷീബ, സാക്ഷരതാ മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ കൊച്ചുറാണി മാത്യു, അസി. കോ-ഓർഡിനേറ്റർ ലേഖ മനോജ്, എസ്.എസ് എ, ഡി.പി.ഒ. ജി. ബാബുനാഥ്, ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്‌ടർ ഓഫീസ് പ്രതിനിധി ലീൻ പീറ്റർ, ജ്യോതിസ്, മഞ്ജു എന്നിവർ പങ്കെടുത്തു.

date