Skip to main content

വായിച്ച് വളരാം, സമ്മാനം നേടാം തല്‍സമയ പ്രശ്‌നോത്തരി ഇന്ന്

 

ആലപ്പുഴ: ഇന്‍ഫര്‍മേഷന്‍-പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആലപ്പുഴ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് വിദ്യാഭ്യാസ വകുപ്പിന്റെ ലിറ്റില്‍ കൈറ്റ്‌സുമായി സഹകരിച്ച് ജില്ലതല വായന പക്ഷാചരണത്തിന്റെ ഭാഗമായി ഇന്ന് (ജൂലായ് 4) 'തത്സമയ പ്രശ്‌നോത്തരി' പരിപാടി സംഘടിപ്പിക്കുന്നു. വായിച്ച് വളരാം, സമ്മാനം നേടാം എന്ന പരിപാടി വിദ്യാര്‍ഥികളില്‍ വായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിക്കുന്നത്. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ സാഹിത്യം, ഭാഷ എന്നിവയുമായി ബന്ധപ്പെട്ട  തത്സമയ പ്രശ്‌നോത്തരിയും സാഹിത്യ മേഖലയിലെ അതികായരെക്കുറിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് നിര്‍മ്മിച്ച ഡോക്യുമെന്ററി പ്രദര്‍ശനവും നടക്കും. വിദ്യാര്‍ഥികളോട് തത്സമയം ചോദ്യങ്ങള്‍ ചോദിച്ച് ആദ്യം ഉത്തരം പറയുന്നവര്‍ക്ക് അവിടെ വച്ച് തന്നെ സമ്മാനങ്ങള്‍ വിതരണം ചെയ്യും. പുസ്തകങ്ങളാണ് സമ്മാനമായി നല്‍കുക.

date