Skip to main content

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് 30-ന്

 

ആലപ്പുഴ: ജില്ലയിലെ രാമങ്കരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13, ചെറിയനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് നാല്, മാന്നാര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 എന്നീ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ജൂലൈ 30-ന് രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെ നടക്കും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിജ്ഞാപനവും വരണാധികാരി പുറപ്പെടുവിക്കുന്ന തിരഞ്ഞെടുപ്പ് നോട്ടീസും ഇന്ന് (ജൂലൈ നാല്) പരസ്യപ്പെടുത്തും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃക പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. നാമനിര്‍ദേശ പത്രിക ജൂലൈ 11 വരെ സമര്‍പ്പിക്കാം. പത്രികകളുടെ സൂക്ഷ്മ പരിശോധന ജൂലൈ 12-ന് നടക്കും. സ്ഥാനാര്‍ഥിത്വം 15 വരെ പിന്‍വലിക്കാം. വോട്ടെണ്ണല്‍ ജൂലൈ 31-ന് 10 മണിക്ക് ആരംഭിക്കും. തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനുള്ള അവസാന തിയതി ഓഗസ്റ്റ് ഒന്നാണ്. തിരഞ്ഞെടുപ്പ് ചെലവ് കണക്കുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നതിനുള്ള അവസാന തിയത് ഓഗസ്റ്റ് 29.

date