Skip to main content

ഇന്റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്റർ നിയമനം 

കോട്ടയം: 2024-25 സാമ്പത്തിക വർഷത്തിൽ കോട്ടയം ജില്ലയിൽ വാഴൂർ, ഏറ്റുമാനൂർ, വൈക്കം, ഉഴവൂർ,പാമ്പാടി എന്നീ ബ്ളോക്കുകളുടെ കീഴിൽ ഇന്റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്ററുകൾ (ഐ.എഫ്.സി) ആരംഭിക്കുന്നതിന്റെ ഭാഗമായി ക്ലസ്റ്റർ  ലെവൽ ഐ.എഫ്.സി അങ്കർ, സീനിയർ സി.ആർ.പി ഒഴിവുകളിലേയ്ക്ക് കുടുംബശ്രീ നിയമനം നടത്തുന്നു.  40 വയസിൽ കൂടാത്ത കുടുംബശ്രീ/ഓക്സിലറി/കുടുംബശ്രീ കുടുംബാംഗങ്ങളായ സ്ത്രീകൾക്കു അപേക്ഷിക്കാം. മൂന്നുവർഷത്തേക്കാണു നിയമനം. 
ഐ എഫ് എസി ആങ്കർ:ഡിഗ്രി/ഡിപ്ലോമ അഗ്രികൾച്ചർ/അലൈഡ് സയൻസസ് കൃഷിയിലെ ഫാം ബേസ്ഡ് ലൈവ്ലിഹുഡിലോ ഒരു വർഷത്തെ പ്രവൃത്തിപരിചയം, എക്സ്റ്റൻഷൻ ആൻഡ്് മാർക്കറ്റിംഗ് പ്രവൃത്തിപരിചയം ഉളളവർക്ക് മുൻഗണന. മേൽപറഞ്ഞ യോഗ്യതയുളളവരുടെ അഭാവത്തിൽ മറ്റു ഡിഗ്രിയുളളവരെ പരിഗണിക്കും. ഇത്തരത്തിലുളളവർ രണ്ടുവർഷം കാർഷിക മേഖലയിൽ പ്രവർത്തനപരിചയം ഉളളവരായിരിക്കണം. അതത് ബ്ളോക്ക്/ ഗ്രാമപഞ്ചായത്തുകളിൽ നിന്നുളളവർക്ക് മുൻഗണന ലഭിക്കും. 
സീനിയർ സിആർപി: കൃഷി സഖി/പശു സഖി/അഗ്രി സിആർപി എന്ന നിലയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം ഉളളവരാകണം. സിആർപിമാരുടെ പരിശീലനം പൂർത്തിയാക്കിയവർക്ക് മുൻഗണന ലഭിക്കും. വിദ്യാഭ്യാസ /അനുഭവ പരിചയങ്ങൾ കുടുംബശ്രീ അംഗത്വം, ഐഡന്റിറ്റി എിവ തെളിയിക്കു രേഖകളുടെ പകർപ്പുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷകൾ 2024 ജൂലൈ 20ന് അകം കുടുംബശ്രീ ജില്ലാമിഷനിൽ ലഭ്യമാക്കണം. ഫോൺ: 0481-2302049 

 

date