Skip to main content

സ്റ്റാഫ് നേഴ്‌സ് ഗ്രേഡ് 2: പി.എസ്.സി. അഭിമുഖം

 

ആലപ്പുഴ: ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നേഴ്‌സ് ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 66/2023) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2024 ഏപ്രില്‍ നാലിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 90 ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം ജൂലൈ 10, 11, 12 തീയതികളില്‍ ആലപ്പുഴ ജില്ല പി.എസ്.സി. ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ വ്യക്തിവിവരക്കുറിപ്പും പ്രമാണങ്ങളുടെ അസലും ഒ.റ്റി.ആര്‍. വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റുമായി എത്തണം. ഫോണ്‍ 0477 2264134.

date