Skip to main content

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ യങ് പ്രൊഫഷണൽ നിയമനം

 

കോട്ടയം:റവന്യൂ വകുപ്പിന്റെ പരിശീലന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ (ഐഎൽഡിഎം) യങ് പ്രൊഫഷണലുകളെ നിയമിക്കുന്നു. ഐഎൽഡി എമ്മിലെ എംബിഎ ഡിസാസ്റ്റർ മാനേജ്മന്റ് പ്രോഗ്രാമിനോടനുബന്ധിച്ചും, ഡി.എം സെന്ററിലെ മറ്റ് പ്രവർത്തനങ്ങൾക്കുമായാണ് ഒരു വർഷത്തെ കരാറടിസ്ഥാനത്തിൽ നിയമനം. 30,000/- രൂപയാണ്  പ്രതിമാസ വേതനം. ദുരന്തനിവാരണത്തിൽ ബിരുദാനന്തര ബിരുദവും ഒരു വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത.  പ്രവർത്തിപരിചയമുള്ളവരുടെ അഭാവത്തിൽ കോഴ്സ് പൂർത്തിയായവരെ പരിഗണിക്കും. പ്രായപരിധി 30 വയസ്. http://ildm.kerala.gov.in/ എന്ന വെബ്സൈറ്റ് വഴി ബയോഡാറ്റ സാഹിതം അപേക്ഷിക്കാം . അപേക്ഷ നൽകേണ്ട അവസാന തീയതി  ജൂലൈ ആറ്.കൂടുതൽ വിവരങ്ങൾക്ക് ഫോൺ 8547670005. 

 

date