Post Category
മലയോര പട്ടയ വിവരശേഖരണം: അപേക്ഷ നൽകാം
കോട്ടയം: 1977 ജനുവരി ഒന്നിന് മുൻപ് വനഭൂമിയിൽ കുടിയേറി താമസിച്ചു വരുന്നവർക്ക് അതത് പ്രദേശത്ത് ബാധകമായ ഭൂപതിവ് ചട്ടങ്ങൾ പ്രകാരം പട്ടയം നൽകുന്നതിനുള്ള നടപടികളുടെ ഭാഗമായി മാർച്ച് ഒന്നു മുതൽ 30 വരെ നടത്തിയ വിവര ശേഖരണ പ്രക്രിയയിൽ അപേക്ഷ നൽകാൻ കഴിയാത്തവർക്ക് ജൂലൈ 10 മുതൽ 25 വരെ അപേക്ഷ നൽകാം. റവന്യു സെക്രട്ടേറിയറ്റ് യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സൗകര്യമൊരുക്കുന്നത്. വനം, റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന നടന്ന ഇടങ്ങളിൽ ഈ പട്ടികയിൽ ഉൾപ്പെടാതെ പോയവർ, സംയുക്ത പരിശോധന നടക്കാത്ത സ്ഥലങ്ങളിലെ താമസക്കാർ, നാളിതുവരെ പലകാരണങ്ങളാൽ പട്ടയത്തിന് അപേക്ഷിക്കാത്തവർ തുടങ്ങി അർഹരായ ഗുണഭോക്താക്കൾക്ക് ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിൽ അപേക്ഷ നൽകാമെന്ന് ലാൻഡ് റവന്യൂ കമ്മിഷണർ അറിയിച്ചു.
date
- Log in to post comments