Skip to main content

പ്രോജക്ട് അസിസ്റ്റന്റ് നിയമനം

 

കോട്ടയം: കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിൽ പ്രോജക്റ്റ് അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ / സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്നുവർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്ഷ്യൽ പ്രാക്ടീസ്/  ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ്് മാനേജ്മെന്റ്  അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വർഷത്തെ അംഗീകൃത ഡി.സി.എ/പി.ജി.ഡി.സി.എ. ആണ് യോഗ്യത. പ്രായപരിധി 18-30 (പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് 3 വർഷത്തെ വയസ്സിളവ് ). താൽപര്യമുള്ളവർ ബയോഡേറ്റ (ഫോൺ നമ്പർ, ഇ മെയിൽ ഐഡി സഹിതം). , വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം പ്രായം എന്നിവ തെളിയിക്കുന്ന പ്രമാണങ്ങളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജൂലൈ ആറിന് വൈകിട്ട് അഞ്ചുമണിക്ക് മുമ്പായി അപേക്ഷിക്കണം. ഫോൺ 04829-282393 
 

date