Skip to main content

വാക് ഇൻ ഇന്റർവ്യൂ

തിരുവനന്തപുരം വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്നിക് കോളജിൽ ട്രേഡ് ഇൻസ്ട്രക്ടർ (കമ്പ്യൂട്ടർ) തസ്തികയിലെ താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ജൂലായ് എട്ടിന് രാവിലെ 10 ന് കോളജിൽ നടക്കും. ഐ.റ്റി.ഐ (രണ്ട് വർഷം) യും അഞ്ച് വർഷത്തെ തൊഴിൽ പരിചയവുമാണ് യോഗ്യത. അല്ലെങ്കിൽ കമ്പ്യൂട്ടർ എൻജിനിയറിങ് ഡിപ്ലോമ / തത്തുല്യം /  ഉയർന്ന യോഗ്യത.  നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളജിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്www.cpt.ac.in.

പി.എൻ.എക്സ്. 2722/2024

date